Monday, April 4, 2011

വികസന മുന്നേറ്റത്തിന്റെ തുടര്‍ച്ചയുമായി കെ കുഞ്ഞിരാമന്‍


ഉദുമ: ജനകീയ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് ചരിത്ര വിജയം ഉറപ്പാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഒന്നാംഘട്ടം പൊതുപര്യടനം ചൊവ്വാഴ്ച സമാപിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനം നടത്തി അന്താരാഷ്ട്ര ബേക്കല്‍ ടൂറിസം രംഗത്ത് കുതിക്കുന്ന ബേക്കല്‍ കോട്ട ഉള്‍പ്പെടുന്ന പള്ളിക്കര പഞ്ചായത്തും കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനങ്ങളുടെ വിളനിലമായ പുല്ലൂര്‍- പെരിയ പഞ്ചായത്തിലും സ്ഥാനാര്‍ഥിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. 
തീരദേശം, ആരോഗ്യം, പശ്ചാത്തലം, സാമൂഹ്യ ക്ഷേമം, വിദ്യാഭ്യാസം, ടൂറിസം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ മണ്ഡലത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് സ്വീകരണകേന്ദ്രങ്ങളിലെ ജനപങ്കാളിത്തം. ഐഎന്‍എല്‍ ശക്തികേന്ദ്രമായ പള്ളിക്കര, ബേക്കല്‍, മൗവ്വല്‍ പ്രദേശങ്ങളിലുംസ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ സ്ത്രീകളുമടക്കം നൂറുകണക്കിനാളുകളാണ് എത്തിയത്.
വിവിധ കേന്ദ്രങ്ങളില്‍ കെ വി കുഞ്ഞിരാമന്‍ എംഎല്‍എ, ഇ പത്മാവതി, സി രാമചന്ദ്രന്‍, ടി വി കരിയന്‍, നാരായണന്‍ കുന്നൂച്ച, പി സുകുമാരി, കെ വി കൃഷ്ണന്‍, ഓമന രാമചന്ദ്രന്‍, കരുണാകരന്‍ ഇട്ടക്കാട്, കുഞ്ഞിരാമന്‍ കുന്നൂച്ചി, വി രാജന്‍, എം കരുണാകരന്‍, കെ വി ഭാസ്‌കരന്‍, എന്‍ കെ മനോജ്, വി സുരേഷ് ബാബു, എം എ കുഞ്ഞബ്ദുള്ള എന്നിവര്‍ സംസാരിച്ചു. രണ്ടാംഘട്ട പര്യടനം ആറുമുതല്‍ ഒമ്പതുവരെ നടക്കും. 
 


ചൊവ്വാഴ്ച ഉദുമ, ചെമ്മനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. രാവിലെ മുദിയക്കാലില്‍ നിന്നാരംഭിച്ച് ആറാട്ടുകടവ്, കരിപ്പോടി, തിരുവക്കോളി, മലാംകുന്ന്, കോട്ടിക്കുളം, ബേക്കല്‍, പാലക്കുന്ന്, കൊപ്പല്‍, അംബികാ നഗര്‍, ബേവൂരി, നാലാംവാതുക്കല്‍, മുല്ലച്ചേരി, എരോല്‍, മാങ്ങാട്, അരമങ്ങാനം താഴെ, കൊക്കാല്‍, കളനാട്, വാണിയൂര്‍മൂല, ചെമ്പരിക്ക, കീഴൂര്‍, മേല്‍പറമ്പ്, ചെമ്മനാട്, പാലിച്ചിയടുക്കം, പെരുമ്പള, ദേളി, കോളിയടുക്കം, അണിഞ്ഞ, മൂഡംവയല്‍, തെക്കില്‍ഫെറി, തൈ, ബണ്ടിച്ചാല്‍, പൊയിനാച്ചി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം പള്ളത്തിങ്കാലില്‍ സമാപിക്കും.

No comments:

Post a Comment