Friday, March 25, 2011

കെ കുഞ്ഞിരാമന്റെ ആദ്യഘട്ട പ്രചാരണം ശനിയാഴ്ച പൂര്‍ത്തിയാകും.

ബന്തടുക്ക: ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ ആദ്യഘട്ട പ്രചാരണം ശനിയാഴ്ച പൂര്‍ത്തിയാകും. സ്ഥാപനങ്ങളിലും ടൗണുകളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യഥിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടന്നത്. മണ്ഡലത്തിലെ ഏഴുപഞ്ചായത്തുകളില്‍ ഒരുവട്ടം കയറിയിറങ്ങിയ സ്ഥാനാര്‍ഥി ശനിയാഴ്ച ദേലംപാടി പഞ്ചായത്തില്‍ പര്യടനം നടത്തും.

Thursday, March 24, 2011

ജനമുന്നേറ്റങ്ങളായി ലോക്കല്‍ കണ്‍വന്‍ഷനുകള്‍

ഉദുമ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ വിജയത്തിനായുള്ള ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പാലക്കുന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ഇസ്മയില്‍ അധ്യക്ഷനായി. എ ബാലകൃഷ്ണന്‍, കെ കസ്തൂരി, വി മോഹനന്‍, ഹസന്‍ പള്ളിക്കാല്‍ എന്നിവര്‍ സംസാരിച്ചു. കെ വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഹസന്‍ പള്ളിക്കാല്‍ (ചെയര്‍മാന്‍), കെ കസ്തൂരി, അമീര്‍ കൊടിയില്‍, എ ബാലകൃഷ്ണന്‍, എ കുഞ്ഞിരാമന്‍ (വൈസ് ചെയര്‍മാന്‍), കെ വി ബാലകൃഷ്ണന്‍ (കണ്‍വീനര്‍), വി ആര്‍ ഗംഗാധരന്‍, പി വി ഭാസ്‌കരന്‍, കെ വി രവീന്ദ്രന്‍ (ജോയിന്റ് കണ്‍വീനര്‍).
കുറ്റിക്കോല്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം കെ വി കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി വി രാജന്‍, എം ഗോപാലന്‍, ഇ പത്മാവതി എന്നിവര്‍ സംസാരിച്ചു.

Wednesday, March 23, 2011

പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി വി.എസ്‌ മാങ്ങാട്ടെത്തി

ഉദുമ: പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തികൊണ്ട്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ മാങ്ങാട്ടെത്തി. മാങ്ങാട്‌ അരമങ്ങാനത്ത്‌ നിര്‍മ്മിച്ച സി.പി.എം ബ്രാഞ്ച്‌ ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനാണ്‌ മുഖ്യമന്ത്രി എത്തിയത്‌. രാവിലെ പത്ത്‌ മണിക്ക്‌ നടക്കേണ്ട പരിപാടിക്ക്‌ രണ്ടര മണിക്കൂര്‍ വൈകി 12.30 മണിയോടെയാണ്‌ മുഖ്യമന്ത്രി എത്തിച്ചേര്‍ന്നത്‌. പൊരിവെയിലിലും മുഖ്യമന്ത്രിയെ കാത്ത്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകരാണ്‌ തടിച്ച്‌ കൂടിയത്‌. വൈകിട്ട്‌ മൂന്ന്‌ മണിക്ക്‌ കാഞ്ഞങ്ങാട്‌ മണ്‍സൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തിലും, വൈകിട്ട്‌ ആറ്‌ മണിക്ക്‌ ചീമേനിയില്‍ നടക്കുന്ന രക്ത സാക്ഷിത്വ ദിനാചരണ പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പ്രസംഗിക്കും








Tuesday, March 22, 2011

ജനമനസ് കീഴടക്കി കെ കുഞ്ഞിരാമന്‍

ഉദുമ: ജനഹൃദയം കീഴടക്കി ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ ആദ്യഘട്ട പ്രചാരണ പരിപാടികള്‍ സജീവമായി. മണ്ഡലത്തിലെ സ്ഥാപനങ്ങളിലും ടൌണുകളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യഥിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടന്നുവരുന്നത്.




Sunday, March 20, 2011

ഇ കെ നായരുടെ ആശിര്‍വാദം തേടി കെ കുഞ്ഞിരാമനെത്തി

പെരുമ്പള: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ നായരുടെ അനുഗ്രഹം തേടി ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വെള്ളിയാഴ് വൈകിട്ട് കെ വി കുഞ്ഞിരാമന്‍ എംഎല്‍എയോടൊപ്പം പെരുമ്പളയിലെ ഇ കെ നായരുടെ വീട്ടിലെത്തി കെ കുഞ്ഞിരാമന്‍ വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി നാരായണന്‍, എ നാരായണന്‍ നായര്‍, ചന്ദ്രന്‍ കൊക്കാല്‍, എ കെ നായര്‍, വി രാജന്‍, വി കൃഷ്ണന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ശനിയാഴ്ച മണ്ഡലത്തിലെ പ്രമുഖ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും പൗരപ്രമുഖരെയും സന്ദര്‍ശിച്ചു. 21ന് പൊയിനാച്ചിയില്‍ നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കവന്‍ഷനോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും