പെരുമ്പള: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ നായരുടെ അനുഗ്രഹം തേടി ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വെള്ളിയാഴ് വൈകിട്ട് കെ വി കുഞ്ഞിരാമന്‍ എംഎല്‍എയോടൊപ്പം പെരുമ്പളയിലെ ഇ കെ നായരുടെ വീട്ടിലെത്തി കെ കുഞ്ഞിരാമന്‍ വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി നാരായണന്‍, എ നാരായണന്‍ നായര്‍, ചന്ദ്രന്‍ കൊക്കാല്‍, എ കെ നായര്‍, വി രാജന്‍, വി കൃഷ്ണന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ശനിയാഴ്ച മണ്ഡലത്തിലെ പ്രമുഖ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും പൗരപ്രമുഖരെയും സന്ദര്‍ശിച്ചു. 21ന് പൊയിനാച്ചിയില്‍ നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കവന്‍ഷനോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും
No comments:
Post a Comment