Thursday, March 24, 2011

ജനമുന്നേറ്റങ്ങളായി ലോക്കല്‍ കണ്‍വന്‍ഷനുകള്‍

ഉദുമ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ വിജയത്തിനായുള്ള ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പാലക്കുന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ഇസ്മയില്‍ അധ്യക്ഷനായി. എ ബാലകൃഷ്ണന്‍, കെ കസ്തൂരി, വി മോഹനന്‍, ഹസന്‍ പള്ളിക്കാല്‍ എന്നിവര്‍ സംസാരിച്ചു. കെ വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഹസന്‍ പള്ളിക്കാല്‍ (ചെയര്‍മാന്‍), കെ കസ്തൂരി, അമീര്‍ കൊടിയില്‍, എ ബാലകൃഷ്ണന്‍, എ കുഞ്ഞിരാമന്‍ (വൈസ് ചെയര്‍മാന്‍), കെ വി ബാലകൃഷ്ണന്‍ (കണ്‍വീനര്‍), വി ആര്‍ ഗംഗാധരന്‍, പി വി ഭാസ്‌കരന്‍, കെ വി രവീന്ദ്രന്‍ (ജോയിന്റ് കണ്‍വീനര്‍).
കുറ്റിക്കോല്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം കെ വി കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി വി രാജന്‍, എം ഗോപാലന്‍, ഇ പത്മാവതി എന്നിവര്‍ സംസാരിച്ചു.
സി ബാലന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എ ഗോപാലകൃഷ്ണന്‍ (ചെയര്‍മാന്‍), പി ഗോപിനാഥന്‍, എന്‍ ടി ലക്ഷ്മി (വൈസ് ചെയര്‍മാന്‍), സി ബാലന്‍ (സെക്രട്ടറി), ടി ബാലന്‍, ബി ചാത്തുക്കുട്ടി (ജോയിന്റ് സെക്രട്ടറി). ബന്തടുക്ക ലോക്കല്‍ യോഗം സിപിഐ എം ജില്ലാകമ്മിറ്റിയംഗം ടി അപ്പ ഉദ്ഘാടനം ചെയ്തു. സി ദാമോദരന്‍ അധ്യക്ഷനായി. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍, കെ പി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ കെ ജോസ് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കെ ആര്‍ വേണു (ചെയര്‍മാന്‍), എ കെ ജോസ് (സെക്രട്ടറി).
കുണ്ടംകുഴി ലോക്കല്‍ യോഗം സിപിഐ എം ജില്ലാകമ്മിറ്റിയംഗം പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ബി രാഘവന്‍ അധ്യക്ഷനായി. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍ സംസാരിച്ചു. എ ദാമോദരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ബി രാഘവന്‍ (ചെയര്‍മാന്‍), പി ബാലകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), എ ദാമോദരന്‍ (സെക്രട്ടറി), ഇ കുഞ്ഞിരാമന്‍ (ജോയിന്റ് സെക്രട്ടറി). മുന്നാട് ലോക്കല്‍ യോഗം മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ഇ കുഞ്ഞമ്പുനായര്‍ ഉദ്ഘാടനം ചെയ്തു. ഇ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ബേഡകം ഏരിയാ സെക്രട്ടറി പി ദിവാകരന്‍, ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം അനന്തന്‍, സി രാമചന്ദ്രന്‍, എം ദാമോദരന്‍, ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഓമന രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എ മാധവന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഇ ബാലകൃഷ്ണന്‍ (ചെയര്‍മാന്‍), കെ ശേഖരന്‍, എം ദാമോദരന്‍, ഓമന രാമചന്ദ്രന്‍ (വൈസ് ചെയര്‍മാന്‍), എ മാധവന്‍ (സെക്രട്ടറി), ഇ രാഘവന്‍, കെ കുഞ്ഞികൃഷ്ണന്‍, എ കരുണാകരന്‍ (ജോയിന്റ് സെക്രട്ടറി).
മുളിയാറില്‍ എ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. ജാഫര്‍ നെല്ലിക്കാട് അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി ബി കെ നാരായണന്‍, വി ഭവാനി, എം മാധവന്‍ എന്നിവര്‍ സംസാരിച്ചു. പി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഇക്ബാല്‍ മാളിക (ചെയര്‍മാന്‍), ജാഫര്‍ നെല്ലിക്കാട്, സി കൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), പി ബാലകൃഷ്ണന്‍ (കണ്‍വീനര്‍), എം മാധവന്‍, ഇ മോഹനന്‍ (ജോയിന്റ് കണ്‍വീനര്‍).
പള്ളിക്കര ലോക്കലില്‍ പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. എം എ ലത്തീഫ് അധ്യക്ഷനായി. കുഞ്ഞിരാമന്‍ കുന്നൂച്ചി, കെ കൃഷ്ണന്‍, കപ്പണ മുഹമ്മദ്കുഞ്ഞി, കെ നാരായണന്‍, കെ മണികണ്ഠന്‍, ഹബീബ് ഉമരി എന്നിവര്‍ സംസാരിച്ചു. കെ വി ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: കപ്പണ മുഹമ്മദ്കുഞ്ഞി (ചെയര്‍മാന്‍), കെ വി ഭാസ്‌കരന്‍ (സെക്രട്ടറി).
അഡൂരില്‍ പി ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. വി വി ഗോവിന്ദന്‍ അധ്യക്ഷനായി. ബി കെ നാരായണന്‍, എ ചന്ദ്രശേഖരന്‍, സി കെ കുമാരന്‍ എന്നിവര്‍ സംസാരിച്ചു. ബി കൃഷ്ണനായ്ക് സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: വി വി ഗോവിന്ദന്‍ (ചെയര്‍മാന്‍), സുറേജ് റാവു, സി ചന്തു (വൈസ് ചെയര്‍മാന്‍), ബി കൃഷ്ണനായ്ക് (കണ്‍വീനര്‍), എച്ച് കൃഷ്ണന്‍, പി എസ് അബ്ദുള്ളക്കുഞ്ഞി (ജോയിന്റ് കണ്‍വീനര്‍).
പാണ്ടിയില്‍ സിപിഐ എം ഏരിയാസെക്രട്ടറി ബി കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ബി ജനാര്‍ദനനായ്ക് അധ്യക്ഷനായി. ടി മൊയ്തു സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: പി നാരായണന്‍ (ചെയര്‍മാന്‍), കുഞ്ഞിരാമന്‍, അബ്ദുള്ള (വൈസ് ചെയര്‍മാന്‍), ടി മൊയ്തു (കണ്‍വീനര്‍), സുന്ദരന്‍ മല്ലംപാറ, ഹമീദ് (ജോയിന്റ് കണ്‍വീനര്‍).
പനയാലില്‍ പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമന്‍ കുന്നൂച്ചി അധ്യക്ഷനായി. ഇ കെ നായര്‍, എം കൃഷ്ണന്‍, മാധവന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എം കരുണാകരന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: മാധവന്‍ നമ്പ്യാര്‍ (ചെയര്‍മാന്‍), ആമുഹാജി, ബാലന്‍ കുതിരക്കോട്, എ ജാസ്മിന്‍ (വൈസ് ചെയര്‍മാന്‍), എം കരുണാകരന്‍ (സെക്രട്ടറി), എ ബാലകൃഷ്ണന്‍, വി വി സുകുമാരന്‍, എം ഗൗരി (ജോയിന്റ് സെക്രട്ടറി).

No comments:

Post a Comment