ഉദുമ: പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തികൊണ്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മാങ്ങാട്ടെത്തി. മാങ്ങാട് അരമങ്ങാനത്ത് നിര്‍മ്മിച്ച സി.പി.എം ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ പത്ത് മണിക്ക് നടക്കേണ്ട പരിപാടിക്ക് രണ്ടര മണിക്കൂര്‍ വൈകി 12.30 മണിയോടെയാണ് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നത്. പൊരിവെയിലിലും മുഖ്യമന്ത്രിയെ കാത്ത് നൂറുകണക്കിന് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. വൈകിട്ട് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് മണ്‍സൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തിലും, വൈകിട്ട് ആറ് മണിക്ക് ചീമേനിയില്‍ നടക്കുന്ന രക്ത സാക്ഷിത്വ ദിനാചരണ പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രസംഗിക്കും
No comments:
Post a Comment