Thursday, April 7, 2011

ആവേശകരമായ വരവേല്‍പ്പ് ഏറ്റുവാങ്ങി കെ കുഞ്ഞിരാമന്‍

ഉദുമ: ആവേശകരമായ വരവേല്‍പ്പ് ഏറ്റുവാങ്ങി എല്‍ഡിഎഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ രണ്ടാംഘട്ട പര്യടനം തുടരുന്നു. വ്യാഴാഴ്ച മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളിലായിരുന്നു പര്യടനം. കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പെരുമ്പളയിലും വയലാംകുഴി, ബേനൂര്‍, അണിഞ്ഞ, ദേളി കുന്നാറ, മുതലപ്പാറ പ്രദേശങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വൃദ്ധരും കുട്ടികളുമടക്കം നിരവധിയാളുകളെത്തി.

Tuesday, April 5, 2011

ചരിത്രവിജയം ഉറപ്പിച്ച് കുഞ്ഞിരാമന്‍

ഉദുമ: ചരിത്രവിജയം ഉറപ്പിച്ച് എട്ട് പഞ്ചായത്തുകളില്‍ അഞ്ച് ദിവസത്തെ ആവേശകരമായ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി എല്‍ഡിഎഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ ഒന്നാംഘട്ടം പര്യടനം പൂര്‍ത്തിയായി. സ്വീകരണകേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകളാണ് സ്ഥാനാര്‍ഥിയെ സ്വീകരിക്കാനെത്തിയത്.

Monday, April 4, 2011

വികസന മുന്നേറ്റത്തിന്റെ തുടര്‍ച്ചയുമായി കെ കുഞ്ഞിരാമന്‍


ഉദുമ: ജനകീയ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് ചരിത്ര വിജയം ഉറപ്പാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഒന്നാംഘട്ടം പൊതുപര്യടനം ചൊവ്വാഴ്ച സമാപിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനം നടത്തി അന്താരാഷ്ട്ര ബേക്കല്‍ ടൂറിസം രംഗത്ത് കുതിക്കുന്ന ബേക്കല്‍ കോട്ട ഉള്‍പ്പെടുന്ന പള്ളിക്കര പഞ്ചായത്തും കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനങ്ങളുടെ വിളനിലമായ പുല്ലൂര്‍- പെരിയ പഞ്ചായത്തിലും സ്ഥാനാര്‍ഥിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്.