ഉദുമ: ആവേശകരമായ വരവേല്‍പ്പ് ഏറ്റുവാങ്ങി എല്‍ഡിഎഫ് ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ രണ്ടാംഘട്ട പര്യടനം തുടരുന്നു. വ്യാഴാഴ്ച മുളിയാര്‍, ചെമ്മനാട് പഞ്ചായത്തുകളിലായിരുന്നു പര്യടനം. കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പെരുമ്പളയിലും വയലാംകുഴി, ബേനൂര്‍, അണിഞ്ഞ, ദേളി കുന്നാറ, മുതലപ്പാറ പ്രദേശങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ വൃദ്ധരും കുട്ടികളുമടക്കം നിരവധിയാളുകളെത്തി.
Thursday, April 7, 2011
Tuesday, April 5, 2011
Monday, April 4, 2011
വികസന മുന്നേറ്റത്തിന്റെ തുടര്‍ച്ചയുമായി കെ കുഞ്ഞിരാമന്‍
ഉദുമ: ജനകീയ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലേറ്റാന്‍ ഉദുമ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് ചരിത്ര വിജയം ഉറപ്പാക്കിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഒന്നാംഘട്ടം പൊതുപര്യടനം ചൊവ്വാഴ്ച സമാപിക്കും. എല്‍ഡിഎഫ് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനം നടത്തി അന്താരാഷ്ട്ര ബേക്കല്‍ ടൂറിസം രംഗത്ത് കുതിക്കുന്ന ബേക്കല്‍ കോട്ട ഉള്‍പ്പെടുന്ന പള്ളിക്കര പഞ്ചായത്തും കമ്യൂണിസ്റ്റ്- കര്‍ഷക പ്രസ്ഥാനങ്ങളുടെ വിളനിലമായ പുല്ലൂര്‍- പെരിയ പഞ്ചായത്തിലും സ്ഥാനാര്‍ഥിക്ക് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്.
Tuesday, March 29, 2011
Sunday, March 27, 2011
Friday, March 25, 2011
കെ കുഞ്ഞിരാമന്റെ ആദ്യഘട്ട പ്രചാരണം ശനിയാഴ്ച പൂര്‍ത്തിയാകും.
ബന്തടുക്ക: ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ ആദ്യഘട്ട പ്രചാരണം ശനിയാഴ്ച പൂര്‍ത്തിയാകും. സ്ഥാപനങ്ങളിലും ടൗണുകളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യഥിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടന്നത്. മണ്ഡലത്തിലെ ഏഴുപഞ്ചായത്തുകളില്‍ ഒരുവട്ടം കയറിയിറങ്ങിയ സ്ഥാനാര്‍ഥി ശനിയാഴ്ച ദേലംപാടി പഞ്ചായത്തില്‍ പര്യടനം നടത്തും.
Thursday, March 24, 2011
ജനമുന്നേറ്റങ്ങളായി ലോക്കല്‍ കണ്‍വന്‍ഷനുകള്‍
ഉദുമ: എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ വിജയത്തിനായുള്ള ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ക്ക് തുടക്കമായി. സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുക്കണക്കിനാളുകളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പാലക്കുന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി ഇസ്മയില്‍ അധ്യക്ഷനായി. എ ബാലകൃഷ്ണന്‍, കെ കസ്തൂരി, വി മോഹനന്‍, ഹസന്‍ പള്ളിക്കാല്‍ എന്നിവര്‍ സംസാരിച്ചു. കെ വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ഹസന്‍ പള്ളിക്കാല്‍ (ചെയര്‍മാന്‍), കെ കസ്തൂരി, അമീര്‍ കൊടിയില്‍, എ ബാലകൃഷ്ണന്‍, എ കുഞ്ഞിരാമന്‍ (വൈസ് ചെയര്‍മാന്‍), കെ വി ബാലകൃഷ്ണന്‍ (കണ്‍വീനര്‍), വി ആര്‍ ഗംഗാധരന്‍, പി വി ഭാസ്‌കരന്‍, കെ വി രവീന്ദ്രന്‍ (ജോയിന്റ് കണ്‍വീനര്‍).
കുറ്റിക്കോല്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം കെ വി കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി വി രാജന്‍, എം ഗോപാലന്‍, ഇ പത്മാവതി എന്നിവര്‍ സംസാരിച്ചു.
കുറ്റിക്കോല്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം കെ വി കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി വി രാജന്‍, എം ഗോപാലന്‍, ഇ പത്മാവതി എന്നിവര്‍ സംസാരിച്ചു.
Wednesday, March 23, 2011
പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തി വി.എസ് മാങ്ങാട്ടെത്തി
ഉദുമ: പ്രവര്‍ത്തകരില്‍ ആവേശമുണര്‍ത്തികൊണ്ട് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ മാങ്ങാട്ടെത്തി. മാങ്ങാട് അരമങ്ങാനത്ത് നിര്‍മ്മിച്ച സി.പി.എം ബ്രാഞ്ച് ഓഫീസ് കെട്ടിടം ഉദ്‌ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ പത്ത് മണിക്ക് നടക്കേണ്ട പരിപാടിക്ക് രണ്ടര മണിക്കൂര്‍ വൈകി 12.30 മണിയോടെയാണ് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നത്. പൊരിവെയിലിലും മുഖ്യമന്ത്രിയെ കാത്ത് നൂറുകണക്കിന് പ്രവര്‍ത്തകരാണ് തടിച്ച് കൂടിയത്. വൈകിട്ട് മൂന്ന് മണിക്ക് കാഞ്ഞങ്ങാട് മണ്‍സൂര്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തിലും, വൈകിട്ട് ആറ് മണിക്ക് ചീമേനിയില്‍ നടക്കുന്ന രക്ത സാക്ഷിത്വ ദിനാചരണ പൊതുസമ്മേളനത്തിലും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പ്രസംഗിക്കും
Tuesday, March 22, 2011
ജനമനസ് കീഴടക്കി കെ കുഞ്ഞിരാമന്‍
ഉദുമ: ജനഹൃദയം കീഴടക്കി ഉദുമ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്റെ ആദ്യഘട്ട പ്രചാരണ പരിപാടികള്‍ സജീവമായി. മണ്ഡലത്തിലെ സ്ഥാപനങ്ങളിലും ടൌണുകളിലും വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യഥിക്കുന്ന പ്രവര്‍ത്തനമാണ് ആദ്യഘട്ടത്തില്‍ നടന്നുവരുന്നത്.
Sunday, March 20, 2011
ഇ കെ നായരുടെ ആശിര്‍വാദം തേടി കെ കുഞ്ഞിരാമനെത്തി
പെരുമ്പള: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ കെ നായരുടെ അനുഗ്രഹം തേടി ഉദുമ മണ്ഡലം സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. വെള്ളിയാഴ് വൈകിട്ട് കെ വി കുഞ്ഞിരാമന്‍ എംഎല്‍എയോടൊപ്പം പെരുമ്പളയിലെ ഇ കെ നായരുടെ വീട്ടിലെത്തി കെ കുഞ്ഞിരാമന്‍ വോട്ടഭ്യര്‍ഥിച്ചു. എല്‍ഡിഎഫ് നേതാക്കളായ ടി നാരായണന്‍, എ നാരായണന്‍ നായര്‍, ചന്ദ്രന്‍ കൊക്കാല്‍, എ കെ നായര്‍, വി രാജന്‍, വി കൃഷ്ണന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ശനിയാഴ്ച മണ്ഡലത്തിലെ പ്രമുഖ നേതാക്കളെയും പൊതുപ്രവര്‍ത്തകരെയും പൗരപ്രമുഖരെയും സന്ദര്‍ശിച്ചു. 21ന് പൊയിനാച്ചിയില്‍ നടക്കുന്ന എല്‍ഡിഎഫ് മണ്ഡലം കവന്‍ഷനോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകും
Saturday, March 19, 2011
നാടിന്റെ തുടിപ്പുമായി സ:കുഞ്ഞിരാമന്‍
കാസര്‍കോട്: മികച്ച കര്‍ഷകനും സഹകാരിയുമായ കെ കുഞ്ഞിരാമന്‍ ആദ്യമായാണ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. കര്‍ഷകസംഘം ജില്ലാട്രഷററായ കുഞ്ഞിരാമന്‍ കര്‍ഷക സമരങ്ങളുടെ മുന്നണി പേരാളിയാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായി മണ്ഡലത്തിലാകെ സൌഹൃദമുള്ള നേതാവാണ്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. ഹൈസ്കൂള്‍ പഠനകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ ചൈന ചാരന്മാരെന്ന് മുദ്രകുത്തി ഭരണകൂടം ജയിലിലടച്ചതിനെതിരെ പ്രകടനം നടത്തി 45 ദിവസം സെന്‍ട്രല്‍ ജയിലില്‍ കിടന്ന സമര വീര്യവുമായാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃതനിരയിലേക്ക് ഉയര്‍ന്നത്. പള്ളിക്കര പഞ്ചായത്തില്‍ ആലക്കോട്ട് ചന്തു മണിയാണിയുടെയും കുഞ്ഞമ്മ അമ്മയുടെയും മകനായി കര്‍ഷക കുടുംബത്തില്‍ പിറന്ന കെ കുഞ്ഞിരാമന്‍ പെരിയ ഹൈസ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ്
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് വന്നത്. ഹൈസ്കൂള്‍ പഠനകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകരെ ചൈന ചാരന്മാരെന്ന് മുദ്രകുത്തി ഭരണകൂടം ജയിലിലടച്ചതിനെതിരെ പ്രകടനം നടത്തി 45 ദിവസം സെന്‍ട്രല്‍ ജയിലില്‍ കിടന്ന സമര വീര്യവുമായാണ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃതനിരയിലേക്ക് ഉയര്‍ന്നത്. പള്ളിക്കര പഞ്ചായത്തില്‍ ആലക്കോട്ട് ചന്തു മണിയാണിയുടെയും കുഞ്ഞമ്മ അമ്മയുടെയും മകനായി കര്‍ഷക കുടുംബത്തില്‍ പിറന്ന കെ കുഞ്ഞിരാമന്‍ പെരിയ ഹൈസ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ്
Subscribe to:
Posts (Atom)